Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The IIT Yatra

Kasaragod

ഐ​ഐ​ടി യാ​ത്ര​ക്കൊ​രു​ങ്ങ​വേ സാ​രം​ഗി​ന് കീം ​മ​ധു​രം

കാ​ഞ്ഞ​ങ്ങാ​ട്: കീം ​പ​രീ​ക്ഷ​യി​ല്‍ ജി​ല്ല​യി​ല്‍ ഒ​ന്നാം​സ്ഥാ​നം കാ​ഞ്ഞ​ങ്ങാ​ട് വെ​ള്ളി​ക്കോ​ത്ത് സ്വ​ദേ​ശി സാ​രം​ഗ് സു​നി​ലി​ന്. 600ല്‍ 556.6595 ​സ്‌​കോ​ര്‍ നേ​ടി​യ സാ​രം​ഗ് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ 86-ാം റാ​ങ്കാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്. നേ​ര​ത്തെ ജെ​ഇ​ഇ അ​ഡ്വാ​ന്‍​സ്ഡ് പ​രീ​ക്ഷ​യി​ല്‍ അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ല്‍ 6778-ാം റാ​ങ്ക് നേ​ടി​യ സാ​രം​ഗ് ഐ​ഐ​ടി​യി​ല്‍ ത​ന്‍റെ സീ​റ്റ് ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്.

ഏ​ത് ഐ​ഐ​ടി​യി​ലാ​ണ് അ​ഡ്മി​ഷ​ന്‍ ല​ഭി​ക്കു​ക​യെ​ന്ന കാ​ര്യം ഉ​ട​ന്‍ അ​റി​യാ​ന്‍ ക​ഴി​യു​മെ​ന്നും ഇ​ല​ക്ട്രി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് പ​ഠി​ക്കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്നും സാ​രം​ഗ് പ​റ​ഞ്ഞു. പ​ത്താം​ക്ലാ​സ് വ​രെ പെ​രി​യ ന​വോ​ദ​യ സ്‌​കൂ​ളി​ലാ​യി​രു​ന്നു പ​ഠ​നം. അ​വ​ന്തി ഫെ​ല്ലോ​സ് സ്‌​കോ​ള​ര്‍​ഷി​പ്പോ​ടെ കോ​ട്ട​യം ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലാ​ണ് പ്ല​സ്ടു പ​ഠ​നം ന​ട​ത്തി​യ​പ്പോ​ള്‍ അ​തി​നൊ​പ്പം പാ​ലാ ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ കോ​ച്ചിം​ഗു​മു​ണ്ടാ​യി​രു​ന്നു.

കേ​ര​ള വി​ഷ​ന്‍ കേ​ബി​ള്‍ ഓ​പ്പ​റേ​റ്റ​ര്‍ വെ​ള്ളി​ക്കോ​ത്തെ കെ. ​സു​നി​ല്‍​കു​മാ​റി​ന്‍റെ​യും പെ​രി​യ വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റ് കെ. ​സ​ജി​ത​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ന്‍ സം​വേ​ദ് വെ​ള്ളി​ക്കോ​ത്ത് എം​പി​എ​സ് ജി​വി​എ​ച്ച്എ​സ്എ​സി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്.

Latest News

Corehub Up